മറവി
വീട് മാറുന്നതിന്റെ തിരക്കില്‍
എടുക്കാന്‍ മറന്ന പുസ്തകവുമായി
മകള്‍ ഓടി വന്നു.
പൊടി തുടച്ച് മാററി, പേജുകള്‍
ശരിയാക്കിയപ്പോള്‍
തെളിഞ്ഞു വന്ന അക്ഷരങ്ങള്‍
മകള്‍ കുഞ്ഞിക്കണ്ണുകളാല്‍
തപ്പിപ്പിടിക്കാതെ തന്നെ വായിച്ചു- കമ്മ്യുണിസ്ററ് മാനിഫെസ് റ്റൊ.
അച്ഛാ, അച്ഛനീ പുസ്തകം എടുക്കാന്‍ മറന്നു.
------------